*ശ്രീധന്വന്തരി ക്ഷേത്ര മാഹാത്മ്യം*
*ഓം ശ്രീ ധന്വന്തരയെ നമ:* 🙏🧉🙏🙏
*കോണത്തുകുന്ന്-മനയ്ക്കലപ്പടി ആനയ്ക്കൽ ശ്രീധന്വന്തരി ക്ഷേത്രത്തെക്കുറിച്ച് ......
🛕ക്ഷേത്ര മാഹാത്മ്യം
കേരളത്തിലെ പേരുകേട്ട ധന്വന്തരീ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്നും ഏകദേശം 10 കിലോമീറ്ററോളം തെക്കു-കിഴക്കു ഭാഗത്തായി ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന *ആനയ്ക്കൽ ശ്രീധന്വന്തരി ക്ഷേത്രം*
ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി ഭഗവാനെ ഭജിക്കുന്നവരെ ഭഗവാൻ തന്റെ കരുണാമൃതം കൊണ്ട് കാക്കുന്നത് ഭക്തർ എന്നും ഉൾപുളകത്തോടെ സ്മരിക്കുന്നു.
രോഗങ്ങളിൽ നിന്നും ദു:ഖങ്ങളിൽ നിന്നും രക്ഷപ്പെട്ട് ഭഗവദ് ഭക്തരായിത്തീർന്ന നിരവധി പേർക്ക് ഇവിടത്തെ ധന്വന്തരി മൂർത്തിയുടെ
കൃപാകടാക്ഷത്തെ മറക്കാനാവില്ല. ഭഗവാന്റെ അനുഗ്രഹ സ്മരണകഥകൾ പറയുവാൻ ഇവിടെ ഇന്നും ധാരാളം പേരുണ്ട്
*ധന്വന്തരീമൂർത്തി സങ്കല്പത്തിന്റെ പ്രത്യേകതകൾ - രോഗശാന്തിക്കായി ഭജിക്കാനുള്ള കാരണം* .
ആധിവ്യാധികളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ നമുക്കാവില്ല. മാറി മാറി വരുന്ന ദുരിതങ്ങൾക്കും രോഗശാന്തിക്കും ആയുർവേദ
ത്തെയാണ് നാം പണ്ടേ ആശ്രയിച്ചിരുന്നത്. ആയുർവേദാചാര്യനായി കല്പിച്ചിട്ടുള്ളത് ശ്രീ ധന്വന്തരിയെ ആണ്.അതുകൊണ്ട് ആദി വൈദ്യനായ ധന്വന്തരിയെ രോഗശമനത്തിനായി ഭജിയ്ക്കാൻ ഭാരതീയർ തുടങ്ങി. ഇന്നും അതു തുടരുന്നു.
ഭക്തജനങ്ങൾ മാത്രമല്ല, ആയുർവ്വേദ ഡോക്ടർമാരും ശസ്ത്രക്രിയ ചെയ്യുന്നവരുംധന്വന്തരിയെ സ്മരിച്ച ശേഷമാണ് ചികിത്സ
തുടങ്ങുന്നത്.ഗുരുസ്മരണയോടെ ഏതു കർമ്മവും ചെയ്യണമെന്ന് നാം പറയുന്നതുപോലെ, മരുന്നു ഫലിക്കുന്നതിനും ആശ്വാസം ലഭിക്കുന്നതിനും ധന്വന്തരീസ്മരണ വളരെ ഉത്തമമാണെന്ന് ആചാര്യന്മാർ പറയുന്നു.
*അച്യുതാനന്ത ഗോവിന്ദ*
*വിഷ്ണോ നാരായണാമൃതാ*
*രോഗാന്മേ നാശ ആശേഷാൻ*
*ആശു ധന്വന്തരേ ഹരേ*"
എന്ന മന്ത്രം രാവിലെ കുളി കഴിഞ്ഞ് ഒരു നിശ്ചിത സമയം ഭഗവാനെ സ്മരിച്ച് പ്രാർത്ഥനയോടെ ചൊല്ലുന്നതും അതിനു ശേഷം മരുന്നു കഴിയ്ക്കുന്നതും കൂടുതൽ ഫലപ്രദമെന്ന് വിശ്വസിക്കുന്ന നിരവധി ഭഗവദ് ഭക്തന്മാർ ഇന്നുമുണ്ട്.രോഗശാന്തി കൈവന്നശേഷം, ഭഗവാനെ വീണ്ടും വീണ്ടും ദർശിക്കാൻ വരുന്നവരും കുറവല്ല.
ഇവിടെ ചികിത്സ ദേഹത്തിനു മാത്രമല്ല, നമ്മുടെ മനസ്സിനും കൂടിയാണ്.ഭഗവദ് സ്പർശമേറ്റ മനസ്സ് ശാന്തമാകാതെ വരില്ലല്ലോ.
ശ്രീമദ് ഭാഗവതത്തിൽ ശ്രീ ധന്വന്തരിയുടെ അവതാരം പ്രത്യേകം പരാമർശിയ്ക്കപ്പെട്ടിട്ടുള്ളതാണ്.ദേവന്മാർ സർവ്വൈശ്വര്യങ്ങളും
നഷ്ടപ്പെട്ട് ജരാനര ബാധിച്ച് അവശരായപ്പോൾ സങ്കട നിവൃത്തിക്കായി മഹാവിഷ്ണുവിനെ സമീപിച്ചു പ്രാർത്ഥിച്ചു. പാലാഴി കടഞ്ഞ് അമൃതെടുത്ത് സേവിക്കുവാൻ ഭഗവാൻ ദേവന്മാർക്ക് നിർദ്ദേശം നല്കി. അപ്രകാരം പാൽക്കടൽ കടഞ്ഞപ്പോൾ, നഷ്ടപ്പെട്ട ഐശ്വര്യങ്ങൾ ഓരോന്നായി തിരിച്ച് വന്നു കൊണ്ടിരുന്നു.
*അവസാനം ഭഗവാന്റെ അംശാവതാരമായി ശ്രീധന്വന്തരി മൂർത്തി അമൃതകലശവുമായി പാലാഴിയിൽ നിന്ന് ഉയർന്നു വന്നു*
ഈ അമൃതം തട്ടിയെടുത്ത അസുരന്മാരിൽ നിന്ന് ഭഗവാൻ മോഹിനീരൂപത്തിലവതരിച്ച് അമൃത കലശം കൈക്കലാക്കി ദേവന്മാർക്കു തിരികെ നൽകി അവരെ പൂർവ്വ സ്ഥിതിയിലാക്കി. ഭഗവാന്റെ ഈ കാരുണ്യാമൃതമാണ് നാമെല്ലാം ആഗ്രഹിക്കുന്നത്.
*ആനയ്ക്കൽ ശ്രീധന്വന്തരി മൂർത്തി ഈ കാരുണ്യാമൃതം ദർശനത്തിൽ തന്നെ ഭക്തർക്ക് നല്കുന്നു*
കർക്കിടക മാസത്തിലെ ഔഷധസേവാ ദിനത്തിലെ ഭക്തജനത്തിരക്കും ധനുമാസത്തിലെ പത്താമുദയ
മഹോത്സവത്തിലെ ഭക്തരുടെ ഉത്സവലഹരിയും സൂചിപ്പിക്കുന്നത് ഭഗവാന്റെ മാഹാത്മ്യമാണ്.
*ഓം നമോ:ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ നമ:*
*എല്ലാവർക്കും ധന്വന്തരി ഭഗവാന്റെ അനുഗ്രഹാമൃതം ലഭിക്കുമാറവട്ടെ*!*ശ്രീധന്വന്തരി ക്ഷേത്ര മാഹാത്മ്യം*
🧉🌷🧉🌷🧉🌷🧉🌷🧉
*ഓം ശ്രീ ധന്വന്തരയെ നമ:*
*കോണത്തുകുന്ന്-മനയ്ക്കലപ്പടി ആനയ്ക്കൽ ശ്രീധന്വന്തരി ക്ഷേത്രത്തെക്കുറിച്ച് അല്പം*.
ക്ഷേത്ര മാഹാത്മ്യം
കേരളത്തിലെ പേരുകേട്ട ധന്വന്തരീ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്നും ഏകദേശം 10 കിലോമീറ്ററോളം തെക്കു-കിഴക്കു ഭാഗത്തായി ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന *ആനയ്ക്കൽ ശ്രീധന്വന്തരി ക്ഷേത്രം*
ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി ഭഗവാനെ ഭജിക്കുന്നവരെ ഭഗവാൻ തന്റെ കരുണാമൃതം കൊണ്ട് കാക്കുന്നത് ഭക്തർ എന്നും ഉൾപുളകത്തോടെ സ്മരിക്കുന്നു.
രോഗങ്ങളിൽ നിന്നും ദു:ഖങ്ങളിൽ നിന്നും രക്ഷപ്പെട്ട് ഭഗവദ് ഭക്ത
രായിത്തീർന്ന നിരവധി പേർക്ക് ഇവിടത്തെ ധന്വന്തരി മൂർത്തിയുടെ
കൃപാകടാക്ഷത്തെ മറക്കാനാവില്ല.
ഭഗവാന്റെ അനുഗ്രഹ സ്മരണകഥകൾ പറയുവാൻ ഇവിടെ ഇന്നും ധാരാളം പേരുണ്ട്
*ധന്വന്തരീമൂർത്തി സങ്കല്പത്തിന്റെ പ്രത്യേകതകൾ - രോഗശാന്തിക്കായി ഭജിക്കാനുള്ള കാരണം* .
ആധിവ്യാധികളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ നമുക്കാവില്ല.
മാറി മാറി വരുന്ന ദുരിതങ്ങൾക്കും രോഗശാന്തിക്കും ആയുർവേദ
ത്തെയാണ് നാം പണ്ടേ ആശ്രയിച്ചിരുന്നത്.
ആയുർവേദാചാര്യനായി കല്പിച്ചിട്ടുള്ളത് ശ്രീ ധന്വന്തരിയെ ആണ്.
അതുകൊണ്ട് ആദി വൈദ്യനായ ധന്വന്തരിയെ രോഗശമനത്തിനായി ഭജിയ്ക്കാൻ ഭാരതീയർ തുടങ്ങി. ഇന്നും അതു തുടരുന്നു.
ഭക്തജനങ്ങൾ മാത്രമല്ല, ആയുർവ്വേദ ഡോക്ടർമാരും ശസ്ത്രക്രിയ ചെയ്യുന്നവരും
ധന്വന്തരിയെ സ്മരിച്ച ശേഷമാണ് ചികിത്സ
തുടങ്ങുന്നത്.
ഗുരുസ്മരണയോടെ ഏതു കർമ്മവും ചെയ്യണമെന്ന് നാം പറയുന്നതുപോലെ, മരുന്നു ഫലിക്കുന്നതിനും ആശ്വാസം ലഭിക്കുന്നതിനും ധന്വന്തരീസ്മരണ വളരെ ഉത്തമമാണെന്ന്
ആചാര്യന്മാർ പറയുന്നു.
*അച്യുതാനന്ത ഗോവിന്ദ*
*വിഷ്ണോ നാരായണാമൃതാ*
*രോഗാന്മേ നാശ ആശേഷാൻ*
*ആശു ധന്വന്തരേ ഹരേ*" എന്ന മന്ത്രം രാവിലെ കുളി കഴിഞ്ഞ്
ഒരു നിശ്ചിത സമയം ഭഗവാനെ സ്മരിച്ച് പ്രാർത്ഥനയോടെ ചൊല്ലുന്നതും അതിനു ശേഷം മരുന്നു കഴിയ്ക്കുന്നതും കൂടുതൽ ഫലപ്രദമെന്ന് വിശ്വസിക്കുന്ന നിരവധി ഭഗവദ് ഭക്തന്മാർ ഇന്നുമുണ്ട്.
രോഗശാന്തി കൈവന്നശേഷം, ഭഗവാനെ വീണ്ടും വീണ്ടും ദർശിക്കാൻ വരുന്നവരും കുറവല്ല.
ഇവിടെ ചികിത്സ ദേഹത്തിനു മാത്രമല്ല, നമ്മുടെ മനസ്സിനും കൂടിയാണ്.
ഭഗവദ് സ്പർശമേറ്റ മനസ്സ് ശാന്തമാകാതെ വരില്ലല്ലോ.
ശ്രീമദ് ഭാഗവതത്തിൽ ശ്രീ ധന്വന്തരിയുടെ അവതാരം പ്രത്യേകം
പരാമർശിയ്ക്കപ്പെട്ടിട്ടുള്ളതാണ്.
ദേവന്മാർ
സർവ്വൈശ്വര്യങ്ങളും നഷ്ടപ്പെട്ട് ജരാനര ബാധിച്ച് അവശരായപ്പോൾ സങ്കട നിവൃത്തിക്കായി മഹാവിഷ്ണുവിനെ
സമീപിച്ചു പ്രാർത്ഥിച്ചു.
പാലാഴി കടഞ്ഞ് അമൃതെടുത്ത് സേവിക്കുവാൻ ഭഗവാൻ
ദേവന്മാർക്ക് നിർദ്ദേശം നല്കി. അപ്രകാരം
പാൽക്കടൽ കടഞ്ഞപ്പോൾ, നഷ്ടപ്പെട്ട ഐശ്വര്യങ്ങൾ ഓരോന്നായി തിരിച്ച് വന്നു കൊണ്ടിരുന്നു.
*അവസാനം ഭഗവാന്റെ അംശാവതാരമായി ശ്രീധന്വന്തരി മൂർത്തി അമൃതകലശവുമായി പാലാഴിയിൽ നിന്ന് ഉയർന്നു വന്നു*
ഈ അമൃതം തട്ടിയെടുത്ത അസുരന്മാരിൽ നിന്ന് ഭഗവാൻ
മോഹിനീരൂപത്തിലവതരിച്ച് അമൃത കലശം കൈക്കലാക്കി ദേവന്മാർക്കു തിരികെ
നൽകി അവരെ പൂർവ്വ സ്ഥിതിയിലാക്കി.
ഭഗവാന്റെ ഈ കാരുണ്യാമൃതമാണ് നാമെല്ലാം ആഗ്രഹിക്കുന്നത്.
*ആനയ്ക്കൽ ശ്രീധന്വന്തരി മൂർത്തി ഈ കാരുണ്യാമൃതം ദർശനത്തിൽ തന്നെ ഭക്തർക്ക് നല്കുന്നു*
കർക്കിടക മാസത്തിലെ ഔഷധസേവാ ദിനത്തിലെ ഭക്തജനത്തിരക്കും ധനുമാസത്തിലെ പത്താമുദയ
മഹോത്സവത്തിലെ ഭക്തരുടെ ഉത്സവലഹരിയും
സൂചിപ്പിക്കുന്നത് ഭഗവാന്റെ മാഹാത്മ്യമാണ്.
*ഓം നമോ:ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ നമ:*
*എല്ലാവർക്കും ധന്വന്തരി ഭഗവാന്റെ അനുഗ്രഹാമൃതം ലഭിക്കുമാറവട്ടെ*! 🙏🧉🙏🙏